പ്രശസ്തമായ ഫാനി ആന്‍ഡ് ജോണ്‍ ഹെര്‍ട്സ് ഫൗണ്ടേഷന്റെ ഗ്രാജ്വേറ്റ് ഫെലോ ബഹുമതിക്ക് അര്‍ഹയായി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി. ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട 11 പേരിലാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയായ നിത്യ മാണി ഉള്‍പ്പെടുന്നത്. 840 അപേക്ഷകരില്‍ നിന്നാണ് 11 പേരെ തെരഞ്ഞെടുത്തത്.
അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിലെ ജനസംഖ്യയില്‍ ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായി യു.എസ് സെന്‍സസ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. 2018 ജൂലൈയില്‍ 84 ലക്ഷമാണ് ന്യൂയോര്‍ക്കിലെ ജനസംഖ്യ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് .47 ശതമാനം കുറവ്. 2017 ല്‍ ജനസംഖ്യയില്‍ ഏഴായിരം പേരുടെ വര്‍ധന ഉണ്ടായി എന്നായി കണക്കാക്കിയിരുന്നത്.
2020 ജൂലൈ ഒമ്പതു മുതൽ 11 വരെ അറ്റ്ലാന്റിക്ക് സിറ്റിയിലെ ബാലീസ് കസിനോസ് ആൻഡ് റിസോർട്സിൽ നടക്കുന്ന കൺവെൻഷന്റെ മുഖ്യ മേൽനോട്ട ചുമതലയാണ്
ഫെബ്രുവരി 23 ശനിയാഴ്ച ഉച്ചകഴിഞ്ഞ് തടാകത്തില്‍ ബോട്ട് കയാക്കിംഗ് നടത്തുന്നതിനിടെ ശക്തമായ കാറ്റില്‍ ലിന്റോ ഉള്‍പ്പെടെ മൂന്നു പേരുടെ ബോട്ടുകള്‍ കീഴ്മേല്‍ മറിയുകയായിരുന്നു. തടാകത്തില്‍ മത്സ്യബന്ധനം നടത്തിയിരുന്നവര്‍ ഇവരെ ബോട്ടില്‍ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ച ശേഷം പ്രാഥമിക ശുശ്രൂഷ നല്കി.
എച്ച് 1 ബി വിസക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡ് കിട്ടുന്നതിന് ഏറെ കാലതാമസം ഉണ്ടാകുന്ന സാഹചര്യത്തില്‍ യോഗ്യതയുള്ളവരുടെ ജീവിതപങ്കാളിക്ക് അമേരിക്കയില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി നല്കുന്ന വര്‍ക്ക് ഓതറൈസേഷന്‍ ഒബാമയുടെ കാലത്താണ് നടപ്പിലാക്കിയത്. പുതിയ നിര്‍ദേശം നടപ്പിലായാല്‍ തൊണ്ണൂറായിരത്തോളം പേരെ ബാധിക്കും. ഇതില്‍ നല്ലൊരു പങ്കും ഇന്ത്യക്കാരാണ്.
‘പ്രീ ചെക്ക്’ പ്രോഗ്രാം പ്രയോജനപ്പെടുത്താവുന്ന എയര്‍ലൈന്‍സുകളുടെ പട്ടികയിലേക്ക് എയര്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയതായി ട്രാന്സ്പോര്ട്ടേഷന് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന് (ടി.എസ്.എ) ഓഫ് അമേരിക്ക അറിയിച്ചു. ടി.എസ്.എ യുടെ പ്രീ ട്രാവലേഴ്സ് പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് ഷൂസോ, ബെല്‍റ്റോ, ചെറിയ ജാക്കറ്റുകളോ ഒന്നും അഴിക്കേണ്ടി വരില്ല. ലാപ്ടോപ്പും പരിശോധനാ കടമ്പയില്‍ വരില്ല.
ബില്‍ നിയമമയാല്‍ ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് അത് ഗുണകരമായി മാറും. നിലവില്‍ എച്ച് 1 ബി വിസയില്‍ അമേരിക്കയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് പതിറ്റാണ്ടുകളോളം ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കേണ്ടി വരുന്നുണ്ട്.
ഹോസ്പിറ്റാലിറ്റി കമ്പനിയായ ‘ഒയോ’ ടെക്സാസിലാണ് തുടക്കമിടുന്നത്. സോഫ്റ്റ് ബാങ്ക് നല്കിയ ഒരു ബില്യണ്‍ ഡോളറിന്റെ പിന്തുണയാണ് പുതിയ മേഖലകളിലേക്കു കടക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിനു കരുത്തു പകരുന്നത്. യു.കെ, ഇന്തോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലും ‘ഒയോ’ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
അമേരിക്കയിലെ വ്യാജ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന് നേടിയതിനെ തുടര്‍ന്ന് അറസ്റ്റിലായ 129 ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ 117 പേര്‍ക്കും കോണ്‍സുലര്‍ സൗകര്യം ലഭ്യമാക്കാന്‍ കഴിഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയുടെ വിവധ ഭാഗങ്ങളിലുള്ള 36 ഡീറ്റെന്‍ഷന്‍ കേന്ദ്രങ്ങളിലായാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.
വ്യാജ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷനെടുത്ത നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളെ പല സ്ഥലങ്ങളിലുള്ള കരുതല്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇവരെ റിക്രൂട്ട് ചെയ്ത എട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.