
യുണൈറ്റഡ് നേഷന്‍സ്: വനിതാ ശാക്തീകരണത്തിനും ലിംഗസമത്വത്തിനുമായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ യു.എന്‍. വിമനിന്റെ ഡെപ്യൂട്ടി എക്സിക്യുട്ടീവ് ഡയറക്ടറായി ഇന്ത്യന്‍വംശജ അനിത ഭാട്ടിയയെ നിയമിച്ചു. യു.എന്‍. വിമന്‍ ഫോര്‍ റിസോഴ്സ് മാനേജ്മെന്റ്, സസ്റ്റെയ്നബിലിറ്റി ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ്സ് ഉപമേധാവിയായി അനിതയെ നിയമിച്ചവിവരം യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്ഥിരീകരിച്ചു.
തന്ത്രപ്രധാന പങ്കാളിത്തമേഖലയില് വിദഗ്ധയായ അനിത ലോകബാങ്കിന്റെ ഉന്നത വിഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ്സ് ഡയറക്ടറായും ഡെവലപ്മെന്റ് പാര്‍ട്ണര്‍ റിലേഷന്‍സ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.
കൊൽക്കത്ത സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ബിരുദം നേടിയ അനിത, യേല്‍ സര്‍വകലാശാലയില്‍ നിന്നാണ് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. ജോര്ജ്ടൗണ് സര്‍വകലാശാലയില്‍നിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.