കോവിഡ് ബാധിച്ച 18നും 60നും ഇടയില്‍ പ്രായമുള്ള 1038 പേരെ നിരീക്ഷിച്ചാണ് കണ്ടെത്തല്‍. രോഗപ്രതിരോധ ശേഷി കൂട്ടും വിധം പഴം, പച്ചക്കറി, ധാന്യം എന്നിവ കൃത്യമായ ഇടവേളകളില്‍ കഴിക്കണം. പതിവായി വ്യായാമം ചെയ്യുകയും പുകവലി ഒഴിവാക്കുകയും ചെയ്യുന്നവര്‍ എളുപ്പം കോവിഡ് മുക്തരാകുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ഗവേഷകരാണ് ഉമിനീര് സാമ്പിള്‍ ഉപയോഗിച്ചുള്ള പരിശോധന കോവിഡ് രോഗനിര്‍ണയത്തിന് ഫലപ്രദമെന്ന് കണ്ടെത്തിയത്. നേസല്‍ സ്വാബിനു പകരം ഉമിനീര് ഉപയോഗിച്ച് പരിശോധന നടത്തുന്നത് താരതമ്യേന ചെലവ് കുറഞ്ഞതും ഫലപ്രദവുമാണെന്നു ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ. ഫാത്തിമ ഹാരിഷ് പറഞ്ഞു.
കോവിഡ്19, പകര്‍ച്ചപ്പനി എന്നിവയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് കേള്‍വിക്കുറവും ചെവിയില്‍ അനുഭവപ്പെടുന്ന മൂളലും എന്ന് പഠനം വ്യക്തമാക്കുന്നു. സാര്‍സ്കോവ് ബാധിച്ച് കേള്‍വിശക്തി കുറഞ്ഞ ആദ്യ കേസ് ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തതായി അമേരിക്കന്‍ ജേണല്‍ ഓഫ് ഒട്ടോളറിംഗോളജിയില് പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ഗവേഷകര്‍ പരാമര്‍ശിക്കുന്നു.
കോവിഡിന് ഗ്ലൂക്കോസ് ചികിത്സ ഫലപ്രദമെന്ന പ്രചാരണം മുതലെടുത്ത് ഗ്ലൂക്കോസ് ലായനി വില്പന വ്യാപകം. പ്രചാരണത്തിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ പരാതി നല്കി. 25 ശതമാനം ഗ്ലൂക്കോസ് ലായനി മൂക്കില്‍ ഒഴിച്ചാല്‍ കോവിഡ് പ്രതിരോധിക്കാമെന്ന ആരോഗ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഇ. സുകുമാരന്റെ പഠനത്തിലെ പരാമര്‍ശങ്ങളാണ് പ്രചാരണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചത്.
മൂന്നുകോടി 32 ലക്ഷത്തിലധികമാണ് ലോകത്തെ കൊവിഡ് രോഗികള്‍. ഒന്‍പതര ലക്ഷത്തോളമാണ് ആകെ മരണം. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുള്ള അമേരിക്കയില്‍ 69 ലക്ഷത്തോളമാണ്. 52 ലക്ഷത്തിലധികം രോഗികളുള്ള ഇന്ത്യയാണ് രണ്ടാമത്.
സബ് റജിസ്ട്രാര്‍ ഓഫീസുകളിലെ അഴിമതിയും കാലതാമസവും ഒഴിവാക്കാനാണിത്. നിലവില്‍ വസ്തു എവിടെയാണോ അതിന്റെ പരിധിയില്‍ വരുന്ന ഓഫീസില്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുള്ളത്. ഇതിന് മാറ്റം വരുത്തിയാണ് വസ്തു ഇടപാട് സുതാര്യമാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നീക്കം.
ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്സിന് വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ്19 പ്രതിരോധ വാക്സീന് അവസാന ഘട്ട പരീക്ഷണത്തിലായിരുന്നു.
ആഗസ്റ്റ് 27നാണ് റോബര്‍ട്ട് റെഡ്ഫീല്‍ഡ് ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചത്. സിഡിസിയുമായി ചേര്‍ന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്സിന് വിതരണത്തിന് മാക് കെസ്സന് കോര്‍പറേഷനാണ് കരാര്‍ എടുത്തിട്ടുള്ളതെന്നും കത്തില്‍ പറയുന്നു. വാക്സിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും കുറിച്ച് ആശങ്ക വേണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്.
പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് ഉള്‍പ്പടെ ആരോഗ്യ സംവിധാനം ദുര്‍ബലമായ രാജ്യങ്ങളില്‍ കൊവിഡ് ബാധ പടര്‍ന്നാല്‍ കാര്യങ്ങള്‍ കൈ വിട്ട് പോകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി. ഇവിടങ്ങളില്‍ ഒരാഴ്ച കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായത് എന്നതാണ് ലോകാരോഗ്യസംഘടനയെ ആശങ്കയിലാക്കുന്നത്.
കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് ബാധിതരുടെ മൂന്നിലൊന്നും അമേരിക്കയിലായിരുന്നുവെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞദിവസം സ്ഥിരീകരിച്ച പുതിയ വൈറസ് ബാധിത കേസുകളില്‍ 85 ശതമാനം അമേരിക്കയിലോ യൂറോപ്പിലോ ആയിരുന്നു. അവയില്‍ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലായിരുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ആഗോള വൈറസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രം അമേരിക്കയായേക്കുമെന്നും അവര്‍ പറഞ്ഞു.