കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്താന്‍ ഉമിനീര് പരിശോധന ഫലപപ്രദമെന്നു കണ്ടെത്തല്‍. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ഗവേഷകരാണ് ഉമിനീര് സാമ്പിള്‍ ഉപയോഗിച്ചുള്ള പരിശോധന കോവിഡ് രോഗനിര്‍ണയത്തിന് ഫലപ്രദമെന്ന് കണ്ടെത്തിയത്. നേസല്‍ സ്വാബിനു പകരം ഉമിനീര് ഉപയോഗിച്ച് പരിശോധന നടത്തുന്നത് താരതമ്യേന ചെലവ് കുറഞ്ഞതും ഫലപ്രദവുമാണെന്നു ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ. ഫാത്തിമ ഹാരിഷ് പറഞ്ഞു.
ഉമിനീര് സാമ്പിളുകള്‍ ശേഖരിക്കാന്‍ വിദഗ്ധരുടെ സഹായം ആവശ്യമില്ലാത്തതിനാല്‍ രോഗികള്‍ക്കു തന്നെ സാമ്പിള്‍ ശേഖരിച്ചു നല്കാന് സാധിക്കും. കുട്ടികള്‍ പോലുള്ള റിസ്ക് ഗ്രൂപ്പുകളില്‍ നിന്നു നേസല്‍ സ്വാബ് ശേഖരിക്കുന്നതിനുള്ള പ്രയാസങ്ങളും സലൈവ ടെസ്റ്റ് വഴി മറികടക്കാം. ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെ സെപ്റ്റംബര്‍ മാസം മുതല്‍ കുവൈത്തില്‍ ഉമിനീര് പരിശോധന നടത്തിവരുന്നതായും അല്‍ സബാഹ് ആശുപത്രിയിലെ കോവിഡ് ടീം മേധാവി കൂടിയായ ഡോ. ഫാത്തിമ കൂട്ടിച്ചേര്‍ത്തു.
യാഖൂബ് ബെഹ്ബെഹാനി സെന്റര്‍ വൈറോളജി ലാബ് മേധാവിയാണ് ഗവേഷണത്തില്‍ പങ്കാളിയായ ഡോ. ഹയ അല്‍ തവാല. നേസല്‍ സ്വാബിനു പകരം ഉമിനീര് ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തുന്നതിന് യുഎസ്ഫുഡ്ആന്ഡ്ഡ്രഗ് അഡ്മിനിസ്ട്രേഷന് അനുമതി നല്‍കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.