ഇന്ത്യയില്‍ എവിടെ മലേറിയ രോഗം കൂടുതലുണ്ടോ അവിടെ കന്നുകാലിത്തൊഴുത്തുകളുടെ എണ്ണവും വളരെ കൂടുതലാണ് - ലോകാരോഗ്യസംഘടന പറയുന്നു
ന്യൂഡൽഹി: രാജ്യത്ത് മലേറിയ പടരാൻ പ്രധാന കാരണമാകുന്നത് തൊഴുത്തുകളാണെന്ന് ലോകാരോഗ്യസംഘടന. മലേറിയ പരത്തുന്ന കൊതുകുകളുടെ മുഖ്യ ആവാസ കേന്ദ്രം തൊഴുത്തുകളാണ്. ഇന്ത്യയില്‍ എവിടെ മലേറിയ രോഗം കൂടുതലുണ്ടോ അവിടെ കന്നുകാലിത്തൊഴുത്തുകളുടെ എണ്ണവും വളരെ കൂടുതലാണ് – ലോകാരോഗ്യസംഘടന പറയുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മലേറിയ രോഗം കണ്ടെത്തിയത് ഒഡീസയിലെ ആറ് ഗ്രാമങ്ങളിലാണ്. രോഗത്തിന് കാരണമായ കൊതുകുകള്‍ മനുഷ്യരുടെ താമസ സ്ഥലങ്ങളില്‍ എന്നതിനേക്കാള്‍ തൊഴുത്തുകളിലാണ് പെരുകുന്നതെന്നും സംഘം വിലയിരുത്തി.
2030-ഓടെ മലേറിയ രോഗത്തെ ലോകത്തു നിന്ന് ഉന്മൂലനം ചെയ്യണമെന്ന ലക്ഷ്യത്തോട് ഇന്ത്യയും സഹകരിക്കണമെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മലേറിയ രോഗം കണ്ടെത്തിയത് ഒഡീസയിലെ ആറ് ഗ്രാമങ്ങളിലാണ്. സയന്‍റിഫിക് റിപ്പോര്‍ട്ട് എന്ന ജേണലിൽ ഇത് സംബന്ധിച്ച പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.