
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 90.95 ശതമാനം വിദ്യാര്‍ഥികളാണ് ഇത്തവണ ഉപരിപഠനത്തിന് അര്‍ഹത നേടിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം കുറവാണ് ഇത്തവണ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 96.21 ശതമാനം പേര്‍ വിജയിച്ചിരുന്നു.
മൊത്തം 16 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. റോള്‍ നമ്പര്‍, ജനന തീയതി, സ്‌കൂള്‍ നമ്പര്‍ എന്നിവ നല്‍കി ഫലം അറിയാം. തിരുവനന്തപുരം മേഖലയാണ് വിജയ ശതമാനത്തില്‍ മുന്നില്‍. 99.85 ശതമാനം പേര്‍ ഇവിടെ വിജയിച്ചു. ചെന്നൈയില്‍ 99.62 ശതമാനവും അലഹാബാദില്‍ 98.23ശതമാനം പേരും വിജയിച്ചു.
ഫലം അറിയാുന്നതിനായി http://cbseresults.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.