Currency

രാജ്യത്തെ 900 റെയില്‍വേ സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും

സ്വന്തം ലേഖകന്‍Thursday, May 18, 2017 8:07 am

900 റെയില്‍വേ സ്റ്റേഷനുകളില്‍ 19,000 സിസിടിവി ക്യാമറ സ്ഥാപിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു. 500 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും കുറ്റവാളികളെ തിരിച്ചറിയുന്നതിനുമാണു സിസിടിവി ക്യാമറകള്‍ സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്നത്.

ന്യൂഡല്‍ഹി: രാജ്യത്തെ 900 റെയില്‍വേ സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നു. നിര്‍ഭയ ഫണ്ട് ഉപയോഗിച്ചാണ് 900 റെയില്‍വേ സ്റ്റേഷനുകളില്‍ 19,000 സിസിടിവി ക്യാമറ സ്ഥാപിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു. 500 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും കുറ്റവാളികളെ തിരിച്ചറിയുന്നതിനുമാണു സിസിടിവി ക്യാമറകള്‍ സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്നത്. പ്ലാറ്റ്‌ഫോമുകളിലും യാത്രക്കാര്‍ കാത്തിരിക്കുന്ന ഇടങ്ങളിലുമാണു ക്യാമറകള്‍ സ്ഥാപിക്കുന്നത്. നിലവില്‍ റെയില്‍വേയ്ക്ക് 8000 സ്റ്റേഷനുകള്‍ ഉള്ളതില്‍ 344 സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x