Currency

കേന്ദ്രജീവനക്കാര്‍ക്ക് അടുത്തമാസം മുതല്‍ വീട്ടുവാടക അലവന്‍സ് കൂടും

സ്വന്തം ലേഖകന്‍Sunday, May 14, 2017 11:43 am

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്തമാസം മുതല്‍ വീട്ടുവാടക അലവന്‍സ് കൂടും. ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശ പ്രകാരമാണ് വീട്ടുവാടക അലവന്‍സ് വര്‍ധിപ്പിക്കുന്നത്. അലവന്‍സുകളുടെ വിഷയം പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ സെക്രട്ടറിമാരുടെ ഉന്നതാധികാരസമിതി രണ്ടാഴ്ചക്കകം ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രിസഭയുടെ അംഗീകാരത്തിന് സമര്‍പ്പിക്കാനാണ് ഒരുങ്ങുന്നത്.

നേരത്തെ ധനകാര്യസെക്രട്ടറി അശോക് ലവാസയുടെ നേതൃത്വത്തിലുള്ള സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് നല്‍കിയിരുന്നു. എല്ലാ കേന്ദ്രജീവനക്കാര്‍ക്കും നല്‍കേണ്ട അലവന്‍സുകള്‍, റെയില്‍വേയും പ്രതിരോധവും തപാലും അടക്കം പ്രത്യേകവിഭാഗത്തില്‍പെടുന്നവരുടെ അലവന്‍സുകള്‍ എന്നിവ പുതുക്കുന്നതിനും ലവാസ കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x