Currency

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കി

സ്വന്തം ലേഖകന്‍Wednesday, January 17, 2018 3:26 pm

ന്യൂഡല്‍ഹി: ഹജ്ജ് സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. 2022 എത്തുമ്പോള്‍ സബ്സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ 2012ല്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഒറ്റയടിക്ക് നിര്‍ത്തലാക്കിയത്. 700 കോടിയുടെ സബ്സിഡിയാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്.

ഹജ്ജ് സബ്സിഡിക്കായി വിലയിരുത്തുന്ന തുക മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി വിനിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 2022ന് അകം സബ്സിഡി മുഴുവനായും നിര്‍ത്തലാക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഹജ്ജ് യാത്രയുടെ വിമാനക്കൂലിക്ക് സര്‍ക്കാര്‍ വിമാനക്കമ്പിനികള്‍ക്ക് നല്‍കുന്നതാണ് ഹജ്ജ് സബ്സിഡി എന്നറിയപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x