Currency

വര്‍ദ ചുഴലികാറ്റ്; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകന്‍Tuesday, December 13, 2016 3:23 pm

തിരുവനന്തപുരം: വര്‍ദ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരളത്തില്‍ അടുത്ത രണ്ടുദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വരെ മഴയുണ്ടായേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് മഴ പെയ്തു. ബുധനാഴ്ചയും വ്യാഴാഴ്ചയും മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ ലഭിക്കും.

വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ നാലു മുതല്‍ അഞ്ച് സെന്റിമീറ്റര്‍ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മഴ ലഭിക്കുമെങ്കിലും കാറ്റിന്റെ ശക്തി താരതമ്യേന കേരളത്തില്‍ കുറവായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ സൂചിപ്പിച്ചു. തിങ്കളാഴ്ച ചെന്നൈയില്‍ വീശിയടിച്ച വാര്‍ദാ ചുഴലിക്കാറ്റ് കര്‍ണാടക തീരങ്ങളിലേക്ക് മാറി. ചുഴലിക്കാറ്റ് നാളെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കരുതപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x