കൊച്ചി: തീവണ്ടി ഗതാഗതത്തില്‍ നാളെയും മറ്റന്നാളും നിയന്ത്രണം ഉണ്ടാകും. ശാസ്താംകോട്ടയ്ക്കും പെരിനാട് സ്റ്റേഷനും ഇടയില്‍ പാളത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചര്‍, ആലപ്പുഴ വഴിയുള്ള എറണാകുളം കൊല്ലം മെമു എന്നീ ട്രെയിനുകള്‍ തിങ്കളാഴ്ച കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ ട്രാക്കില്‍ പണി നടക്കുന്നതിനാല്‍ 23 മുതല്‍ മെയ് അഞ്ച് വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും. 11.10ന് കൊല്ലം ജംഗ്ഷനില്‍ നിന്ന് പുറപ്പെടേണ്ട കൊല്ലം- എറണാകുളം മെമു 12.35ന് പുറപ്പെടും. 12മണിക്ക് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെടേണ്ട എറണാകുളം-കായംകുളം പാസഞ്ചര്‍ 12.45ന് പുറപ്പെടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.