പണമോ ബാങ്ക് നിക്ഷേപമോ ആയി കണക്കില്‍പെടാത്ത തുക കണ്ടെത്തിയാല്‍ തുകയുടെ 30 ശതമാനം നികുതി, നികുതിയുടെ 33 ശതമാനം സര്‍ചാര്‍ജ്, തുകയുടെ 10 ശതമാനം പിഴ, ഇങ്ങനെ മൊത്തം 50 ശതമാനം.
ന്യൂഡല്‍ഹി: ആദായനികുതി നിയമത്തില്‍ അവതരിപ്പിച്ച ഭേദഗതികള്‍ താഴെപ്പറയുന്ന വകുപ്പുകളിലാണ്.
115 ബിബിഇ:വിശദീകരണമില്ലാത്ത വരുമാനത്തിനുള്ള നികുതിയും പിഴയുമായി തുകയുടെ 30 ശതമാനവും സര്‍ചാര്‍ജും സെസും എന്നത് 60 ശതമാനവും നികുതിയുടെ 25 ശതമാനം സര്‍ചാര്‍ജും കൂടി മൊത്തം 75 ശതമാനമാക്കി.
271 എഎസി: അസസിംഗ് ഓഫീസര്‍ക്കു 10 ശതമാനം പിഴയും ഇതോടുചേര്‍ത്തു ചുമത്താം.
271 എഎബി:അന്വേഷിച്ചു പിടിച്ചെടുക്കുന്ന അനധികൃത വരുമാനത്തിനുള്ള പിഴ. കുറ്റമേറ്റ് നികുതിയടച്ചാല്‍ 30 ശതമാനവും അല്ലെങ്കില്‍ 60 ശതമാനവും എന്നാക്കി.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന 2016 (പുതിയ അധ്യായം). പണമോ ബാങ്ക് നിക്ഷേപമോ ആയി കണക്കില്‍പെടാത്ത തുക കണ്ടെത്തിയാല്‍ തുകയുടെ 30 ശതമാനം നികുതി, നികുതിയുടെ 33 ശതമാനം സര്‍ചാര്‍ജ്, തുകയുടെ 10 ശതമാനം പിഴ, ഇങ്ങനെ മൊത്തം 50 ശതമാനം. 25 ശതമാനം പലിശയില്ലാ നിക്ഷേപമായി നാലു വര്‍ഷത്തേക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.