Currency

ചെന്നൈ മറീന ബീച്ച് പരിസരത്ത് ഫെബ്രുവരി 12 വരെ നിരോധനാജ്ഞ

സ്വന്തം ലേഖകന്‍Monday, January 30, 2017 7:35 am

ജെല്ലികെട്ട് പ്രക്ഷോഭത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായെങ്കിലും പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

ചൈന്നെ: ചെന്നൈ മറീന ബീച്ച് പരിസരത്ത് ഫെബ്രുവരി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ബീച്ചിലേക്ക് എത്തുന്നവരെ കടക്കാന്‍ അനുവദിക്കുകയുള്ളു. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറാണ് മറീന ബീച്ചില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജെല്ലികെട്ട് പ്രക്ഷോഭത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായെങ്കിലും പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. വീണ്ടും ജെല്ലിക്കെട്ട് പ്രക്ഷോഭം ആരംഭിക്കുകയാണെന്ന തരത്തിലുള്ള മെസേജുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് വിലക്ക് പ്രഖ്യാപിച്ചതെന്നും പൊലീസ് കമ്മീഷണര്‍ വിശദീകരിച്ചു.

ജെല്ലികെട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് സമാനതകളില്ലാത്ത പ്രക്ഷോഭമാണ് മറീന ബീച്ചില്‍ നടന്നത്. പ്രക്ഷോഭകാരികളെ ഒഴിപ്പിക്കുന്ന സമയത്ത് വ്യാപകമായ ആക്രമണങ്ങളാണ് ചെന്നൈയില്‍ ഉണ്ടായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x