Currency

എസ്ബിഐയില്‍ ലയിച്ച ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഈ മാസം 31നുശേഷം അസാധുവാകും

സ്വന്തം ലേഖകന്‍Thursday, December 28, 2017 2:31 pm

 

ന്യൂഡല്‍ഹി: എസ്ബിഐയില്‍ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഈ മാസം 31നുശേഷം അസാധുവാകും. ഇതിന് പകരം പുതുക്കിയ ഐഎഫ്എസ്സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്ബിഐയുടെ പുതിയ ചെക്കുബുക്കുകളാണ് ലഭിക്കുക. അനുബന്ധബാങ്കുകള്‍ എസ്ബിഐയില്‍ ലയിച്ചതോടെ നിരവധി ശാഖകള്‍ പൂട്ടുകയും മറ്റ് ശാഖകള്‍ പുനഃക്രമീകരിക്കുകയും ചെയ്തതോടെയാണ് ശാഖകളുടെ പേരുകളും ഐഎഫ്എസ്സി കോഡുകളും മാറിയത്.

നേരത്തെ സെപ്റ്റംബര്‍ 30 വരെയായിരുന്നു ചെക്കുബുക്കുകളുടെ കാലാവധി. പിന്നീട് കാലാവധി നീട്ടുകയായിരുന്നു. ഭാരതീയ മഹിളാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ബിക്കാനീര്‍ ആന്റ് ജെയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പുര്‍, ട്രാവന്‍കൂര്‍ തുടങ്ങിയ ബാങ്കുകളുടെ ചെക്കുബുക്കുകളാണ് മാറ്റിനല്‍കുന്നത്.

അക്കൗണ്ട് ഉടമകള്‍ക്ക് പുതിയ ചെക്കുബുക്കുകള്‍ ബാങ്കുകള്‍ അയച്ചിട്ടുണ്ടെങ്കിലും ലഭിക്കാത്തവര്‍ ബാങ്ക് ശാഖയുമായി ബന്ധപ്പെടേണ്ടതാണെന്ന് അറിയിപ്പുണ്ട്. എടിഎം, എസ്ബിഐയുടെ മൊബൈല്‍ ആപ്, നെറ്റ് ബാങ്കിങ് തുടങ്ങിയവ വഴിയും പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കാനാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x