യാത്രാത്തിരക്ക് കൂടുതലുള്ള ഡിസംബര്‍ 21, 22, 23 തീയതികളിലേക്ക് 34 പ്രത്യേക സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. ഇവയിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. വോള്‍വൊ ബസുകളാണ് ഓടിക്കുക. കൂടാതെ മൈസൂരുവില്‍ നിന്ന് കേരളത്തിലേക്ക് എട്ട് പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്നും കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.
ബംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കര്‍ണാടക ആര്‍.ടി.സി. ബംഗളൂരുവില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. യാത്രാത്തിരക്ക് കൂടുതലുള്ള ഡിസംബര്‍ 21, 22, 23 തീയതികളിലേക്ക് 34 പ്രത്യേക സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. ഇവയിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. വോള്‍വൊ ബസുകളാണ് ഓടിക്കുക. കൂടാതെ മൈസൂരുവില്‍ നിന്ന് കേരളത്തിലേക്ക് എട്ട് പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്നും കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.
ഇത്തവണ തുടര്‍ച്ചയായി കൂടുതല്‍ അവധി ദിവസങ്ങള്‍ ലഭിക്കുന്നതിനാല്‍ ക്രിസ്മസിന് നാട്ടില്‍ പോകുന്നവരുടെ എണ്ണവും കൂടുതലാണ്. തിരക്ക് കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിക്കും. 21,22,23,24 എന്നീ തീയതികളിലായി കേരള ആര്‍.ടി.സി.യുടെ പ്രത്യേക സര്‍വീസുകളിലും ബുക്കിങ് പുരോഗമിക്കുകയാണ്.
കര്‍ണാടകത്തിന്റെ പ്രത്യേക ബസുകള്‍:
ഡിസംബര്‍ 21: എറണാകുളം (രാത്രി 7.48), കോട്ടയം (7.24), തൃശൂര്‍ (9.34), പാലക്കാട് (9.38), മൂന്നാര്‍ (9.08), കുമളി (8.38). 22 (വെള്ളി): എറണാകുളം (രാത്രി 7.08, 7.18, 7.24, 7.30, 8.52, 9.10), കോട്ടയം (7, 7.05, 7.12, 7.22), തൃശ്ശൂര്‍ (8.10, 8.28, 9.29, 9.40), പാലക്കാട് (9.48, 9.58), കോഴിക്കോട് (9.38, 9.48), കണ്ണൂര്‍ (9.48), മൂന്നാര്‍ (9.02, 9.08), കുമളി (8.33). 23 (ശനി): എറണാകുളം (7.16, 7.20), തൃശൂര്‍ (9.35, 9.38), കോട്ടയം (7.10), മൂന്നാര്‍ (9.02).
കഴിഞ്ഞ വര്‍ഷം കര്‍ണാടക ആര്‍.ടി.സി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 51 പ്രത്യേക സര്‍വീസുകള്‍ നടത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.