ശൗചാലയം, വിശ്രമ സ്ഥലം, പ്ലാറ്റ്‌ഫോമുകള്‍, ശുദ്ധജല ലഭ്യത, റെയില്‍വെ ട്രാക്ക്, പാക്കിങ് എന്നിങ്ങനെ സ്റ്റേഷനുമായി ബന്ധപ്പെട്ട എല്ലാ ഭാഗങ്ങളിലെയും ശുചിത്വം വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്.
തിരുവനന്തപുരം: സ്വച്ഛ് റെയില്‍ പദ്ധതി നടത്തിപ്പ് പട്ടികയില്‍ കേരളത്തിലെ റെയില്‍വെ സ്റ്റേഷനുകള്‍ക്ക് മെച്ചപ്പെട്ട സ്ഥാനം. സ്വച്ഛ് ഭാരതിന്റെ ഭാഗമായി നടപ്പിലാക്കിയതാണ് പദ്ധതി. രാജ്യത്തെ വൃത്തിയുള്ള റെയില്‍വെ സ്റ്റേഷനുകളെ കണ്ടെത്തുന്നതിനായി ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനും ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ടിലാണ് കേരളം മികച്ച സ്ഥാനത്തുള്ളത്.
രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകളെ ടിക്കറ്റില്‍ നിന്നുള്ള വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏഴായി തിരിച്ചായിരുന്നു സര്‍വെ നടത്തിയത്. ശൗചാലയം, വിശ്രമ സ്ഥലം, പ്ലാറ്റ്‌ഫോമുകള്‍, ശുദ്ധജല ലഭ്യത, റെയില്‍വെ ട്രാക്ക്, പാക്കിങ് എന്നിങ്ങനെ സ്റ്റേഷനുമായി ബന്ധപ്പെട്ട എല്ലാ ഭാഗങ്ങളിലെയും ശുചിത്വം വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. യാത്രക്കാരുടെയും സര്‍വെ സംഘത്തിന്റെയും കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിനടിസ്ഥാനം.
ടിക്കറ്റില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 50 കോടിയിലും അധികമുള്ള 75 റെയിവെ സ്റ്റേഷനുകളുടെ പട്ടികയില്‍ വിശാഖപ്പട്ടണമാണ് മുന്നില്‍. സെക്കന്തരാബാദ് രണ്ടാംസ്ഥാനവും ജമ്മുതാവി മൂന്നാംസ്ഥാനവും നേടി. കേരളത്തില്‍ നിന്നുള്ള 4 സ്റ്റേഷനുകളാണ് ഈ പട്ടികയില്‍ ഇടം നേടി. 34ാം റാങ്കോടെ എറണാകുളം സൗത്താണ് മുന്നില്‍.
ടിക്കറ്റില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 6 മുതല്‍ 50 കോടി വരെയുള്ള 332 റെയിവെ സ്റ്റേഷനുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള 16 സ്റ്റേഷനുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 61ാം റാങ്കോടെ ആലുവയാണ് പട്ടികയില്‍ മുന്നിലെത്തിയ കേരളത്തില്‍ നിന്നുള്ള സ്റ്റേഷന്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.