Currency

മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ അസമിലെ മലയാളിതൊഴിലാളിക്ക് വിദഗ്ധ ചികിത്സ

സ്വന്തം ലേഖകൻSunday, January 15, 2017 10:23 pm

അടൂര്‍ സ്വദേശിയായ അശോകനെയാണ് മുഖ്യമന്ത്രിയുടെ സമയബന്ധിതമായ ഇടപെടലിലൂടെ സൈനികര്‍ക്കുമാത്രം അനുവദനീയമായ ഡിന്‍ജാനിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം: ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ സിവിലിയന്‍ വിഭാഗമായ ഗ്രഫി(GREF)-ലെ ജീവനക്കാരനും മലയാളിയുമായ അശോകനു മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ മൂലം വിദഗ്ധ ചികിത്സയ്ക്ക് വഴിയൊരുങ്ങി. ദിബ്രുഗഡ് സൃഷ്ടി ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട, അടൂര്‍ സ്വദേശിയായ അശോകനെയാണ് മുഖ്യമന്ത്രിയുടെ സമയബന്ധിതമായ ഇടപെടലിലൂടെ സൈനികര്‍ക്കുമാത്രം അനുവദനീയമായ ഡിന്‍ജാനിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സാധാരണ നിലയില്‍ ഗ്രഫിലെ ജീവനക്കാര്‍ക്ക് സൈനിക ആശുപത്രിയില്‍ ചികിത്സ അനുവദിക്കാറില്ല. മുഖ്യമന്ത്രിയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് അശോകനു ചികിത്സാ സൗകര്യം ഒരുക്കാന്‍ സൈനികാധികൃതര്‍ തയ്യാറായത്. ഇദ്ദേഹത്തിന്റെ ചികിത്സാ ചെലവും സൈന്യം വഹിക്കും. വിദഗ്ദധ ചികിത്സ ആവശ്യമായി വരുന്ന ഘട്ടത്തില്‍ അദ്ദേഹത്തെ സൈന്യത്തിന്റെ ചിലവില്‍തന്നെ വിമാനമാര്‍ഗ്ഗം കൊല്‍ക്കൊത്തയിലേക്കോ ഗുവാഹത്തിയിലേക്കോ കൊണ്ടുപോകാനും ധാരണയായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x