മൂന്നാമത്തെ ടെര്‍മിനല്‍ മാര്‍ച്ച് രണ്ടാം വാരം പ്രവര്‍ത്തനമാരംഭിക്കും. 2014 ഫെബ്രുവരിയില്‍ തറക്കല്ലിട്ട ടെര്‍മിനല്‍ 15 ലക്ഷം ചതുശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് നിര്‍മിച്ചിട്ടുള്ളത്.
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാമത്തെ ടെര്‍മിനലിന്റെ എല്ലാവിധ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയായി. മൂന്നാമത്തെ ടെര്‍മിനല്‍ മാര്‍ച്ച് രണ്ടാം വാരം പ്രവര്‍ത്തനമാരംഭിക്കും. 2014 ഫെബ്രുവരിയില്‍ തറക്കല്ലിട്ട ടെര്‍മിനല്‍ 15 ലക്ഷം ചതുശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് നിര്‍മിച്ചിട്ടുള്ളത്.
ടെര്‍മിനല്‍, ഫ്ലൈഓവര്‍, വിമാന പാര്‍ക്കിങ് ഏരിയ എന്നിവയുള്‍പ്പടെ 1100 കോടി രൂപയാണ് സിയാല്‍ മുടക്കിയിട്ടുള്ളത്. പുതിയ ടെര്‍മിനലില്‍ 84 ചെക്ക് ഇന്‍ കൗണ്ടറുകള്‍, മൂവിങ് വാക്ക് വേയ്സ് എന്നീ പ്രത്യേകതകളുണ്ട്. ഒന്നാം ലെവല്‍ മുതല്‍ 360 ഡിഗ്രി ഇമേജിങ്ങോടെ സിടി സ്കാനിങ് ബാഗേജ് ഹാന്‍ഡലിങ് സംവിധാനം ഏഷ്യയില്‍ തന്നെ ആദ്യമാണ്.
1400 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൌരോര്‍ജ്ജ പാനലുകള്‍ ഘടിപ്പിച്ച മേല്കൂരയോട് കൂടിയ പാര്‍ക്കിങ് സംവിധാനം, 3000 സുരക്ഷക്യാമറകള്‍ എന്നിവയും ടെര്‍മിനലിന്റെ പ്രത്യേകതകളാണ്. നിലിവിലെ ഒന്നും രണ്ടും ടെര്‍മിനലുകള്‍ ആഭ്യന്തര സര്‍വ്വീസിനായി മാറ്റി വെക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.