Currency

കൊച്ചി കാര്‍ണിവല്‍ സമാപിച്ചു

സ്വന്തം ലേഖകന്‍Monday, January 2, 2017 3:45 pm

കൊച്ചി: ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് കൊച്ചി കാര്‍ണിവലിന് സമാപനമായി. രണ്ട് ആഴ്ച്ച നീണ്ടുനിന്ന കൊച്ചി കാര്‍ണിവലിന് സമാപനം കുറിച്ച് നടന്ന ഘോഷയാത്രയില്‍ ആയിരങ്ങളാണ് പങ്കാളികളായത്. സ്വന്തം രാജ്യത്തിന്റെ പതാകയേന്തിയ ഓട്ടോറിക്ഷകളില്‍ ലോകം ചുറ്റി സഞ്ചരിക്കുന്ന വിദേശികളാണ് കാര്‍ണിവല്‍ ഘോഷയാത്രയുടെ മുന്നില്‍ അണിനിരന്നത്.

പിന്നാലെ ജനപ്രതിനിധികളും മറ്റ് കലാരൂപങ്ങളും. മതമൈത്രി, കള്ളനോട്ട്, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ ഇത്തവണത്തെ ഘോഷയാത്രയിലെ നിശ്ചലദൃശ്യങ്ങള്‍ക്ക് വിഷയങ്ങളായി. ആയിരക്കണക്കിന് പേരാണ് കാര്‍ണിവലിന്റെ സമാപനഘോഷയാത്ര കാണാനായി ഫോര്‍ട്ട് കൊച്ചിയിലെ റോഡിനിരുവശവും തടിച്ചുകൂടിയത്. കാര്‍ണിവല്‍ സമാപിച്ചതോടെ കൊച്ചിയിലെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കും സമാപനമായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x