പരാതികൾ കമ്മിറ്റി പരിശോധിച്ചു പരിഹരിച്ചു വരികയാണ്. റാങ്ക് പട്ടികയിൽ മുന്നിലുള്ള തങ്ങളെ അവഗണിച്ചു താഴെയുള്ളവർക്കു പ്രവേശനം നൽകിയെന്ന പരാതികളാണ് ഇതിൽ പ്രധാനം.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ മാനേജുമെന്റുകൾക്കെതിരായി വിദ്യാർത്ഥികൾ ജെയിംസ് കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ചത് 1530 പരാതികൾ. പരാതികൾ കമ്മിറ്റി പരിശോധിച്ചു പരിഹരിച്ചു വരികയാണ്.
റാങ്ക് പട്ടികയിൽ മുന്നിലുള്ള തങ്ങളെ അവഗണിച്ചു താഴെയുള്ളവർക്കു പ്രവേശനം നൽകിയെന്ന പരാതികളാണ് ഇതിൽ പ്രധാനം.
ഇതിനിടെ, സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ നടത്തിയ പ്രവേശന നടപടികളുടെ വിശദാംശങ്ങളും കമ്മിറ്റി പരിശോധിക്കുന്നുണ്ട്. രാജ്യത്തൊട്ടാകെയുള്ള എംബിബിഎസ്, ബിഡിഎസ് പ്രവേശനം നാളെയാണ് അവസാനിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.