
ന്യൂഡല്‍ഹി: ആഡംബര വിവാഹങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം. വിവാഹങ്ങളിലെ അതിഥികളുടെ എണ്ണത്തിനും വിളമ്പുന്ന വിഭവങ്ങള്‍ക്കും പരിധിവെക്കാനുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ നീക്കം. ഇതിനായുള്ള ബില്‍ ലോക്‌സഭയുടെ പരിഗണനയിലാണ്. ആഡംബര വിവാഹം നടത്തുന്നവര്‍ ചെലവിന്റെ 10 ശതമാനം ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനായി സംഭാവന ചെയ്യണമെന്ന് കോണ്‍ഗ്രസ് എം.പി രഞ്ജീത് രഞ്ജന്‍ കൊണ്ടുവന്ന ബില്‍ വ്യവസ്ഥയില്‍ പറയുന്നു.
അഞ്ചുലക്ഷം രൂപയിലധികം ചെലവാക്കി വിവാഹം നടത്തുന്നവര്‍ക്കാണ് ഈ നിയമം ബാധകം. ബില്‍ പാസായാല്‍ എല്ലാ വിവാഹങ്ങളും 60 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയും നിലവില്‍ വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.