സംസ്ഥാനസഹകരണബാങ്കുകളും അര്‍ബന്‍ ബാങ്കുകളും ഒഴികയെയുള്ള സഹകരണ ബാങ്കുകള്‍ ബുധനാഴ്ച അടച്ചിടും
തിരുവനന്തപുരം: സംസ്ഥാനസഹകരണബാങ്കുകളും അര്‍ബന്‍ ബാങ്കുകളും ഒഴികയെയുള്ള സഹകരണ ബാങ്കുകള്‍ ബുധനാഴ്ച അടച്ചിടും. സഹകരണബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ഹര്‍ത്താല്‍. ജില്ലാകേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്താനും സംയുക്തസമരസമിതി തീരുമാനിച്ചിട്ടുണ്ട്.
വിനിമയത്തിന് പണം നല്കാത്തതിനാല് സഹകരണബാങ്കുകളിലെ ഇടപാടുകള്‍ നിലച്ചിരിക്കുകയാണ്. നിക്ഷേപങ്ങൾ കള്ളപ്പണമാണെന്ന പ്രചരണം നല്കി ആദായനികുതിവകുപ്പും പരിശോധന നടത്തുന്നുമുണ്ട്. വിനിമയത്തിന് 25 ലക്ഷം രൂപ വീതം അനുവദിക്കുകയും ജില്ലാബാങ്കിലുള്ള പഴയനോട്ടുകള്‍ ഏറ്റെടുക്കുകയും വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹർത്താൽ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.