
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ഗോഎയര്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നിര്‍ത്തി. മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 15 വരെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവക്കുന്നത്. അതേസമയം കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി മാര്‍ച്ച് 31വരെ ഇന്ത്യ വിലക്കേര്‍പ്പെടുത്തി.
നേരത്തെ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍, ബ്രിട്ടന്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായതോടെ കടുത്ത ജാഗ്രതയിലാണ് രാജ്യം. കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇതോടെ 126 ആയി ഉയര്‍ന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.