Currency

പെനംഗ് എയര്‍പോര്‍ട്ടില്‍ യൂബര്‍ ഡ്രൈവറും ദമ്പതികളും അപമാനിക്കപ്പെട്ടു

Tuesday, October 11, 2016 7:01 am

വോക്കീടോക്കീയുമായി വന്ന രണ്ട് പുരുഷന്മാര്‍ ഇവരോട് വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് ഡെബ്ബീ വോങ്ങ് പറഞ്ഞു.

 

പെനംഗ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ വച്ച് എയര്‍പോര്‍ട്ട് ലിമോസിന്‍ ഡ്രൈവര്‍മാരാലാണ് ദമ്പതികളും യൂബര്‍ ടാക്സി ഡ്രൈവറും അപമാനിക്കപ്പെട്ടത്. വോക്കീടോക്കീയുമായി വന്ന രണ്ട് പുരുഷന്മാര്‍ ഇവരോട് വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് ഡെബ്ബീ വോങ്ങ് പറഞ്ഞു.

അക്രമികളുടെ ചിത്രമെടുക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇവര്‍ പിന്തിരിഞ്ഞ് പോയിരുന്നു. മറ്റൊരു വഴിയിലൂടെ ഇവര്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ ആ വഴി ലിമോസിന്‍ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് തടഞ്ഞതായാണ് കാണാന്‍ കഴിഞ്ഞത്.

വണ്ടിയില്‍ നിന്നിറങ്ങാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാഞ്ഞതിനാല്‍ ഇവര്‍ ജനാലയില്‍ തട്ടിക്കൊണ്ടിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ഇവര്‍ എയര്‍പോര്‍ട്ട് പോലീസിനെ വിളിച്ചത്. പോലീസില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം യൂബര്‍ ഡ്രൈവര്‍ ഇവരെ വീട്ടിലെത്തിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x