നിയമം ലംഘിക്കുന്ന സ്വദേശികളെ ട്രാഫിക് വിഭാഗത്തിനു കൈമാറണം. അതേസമയം നിയമം ലംഘിക്കുന്നത് വിദേശിയാണെങ്കില്‍ നാടുകടത്തല്‍ നടപടിക്കായി തൊഴില്‍ കാര്യാലയ ഓഫിസുകള്‍ക്കു കൈമാറണമെന്നാണ് മുന്നറിയിപ്പ്.
റിയാദ്: ഓണ്‍ലൈന്‍ ടാക്സി കമ്പനികളുടെ വാഹനങ്ങള്‍ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നത് നിയമലംഘനം. യൂബര്‍, കരീം തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി കമ്പനികളുടെ വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റുന്നത് നിയമവിരുദ്ധമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. നിയമം ലംഘിക്കുന്ന സ്വദേശികളെ ട്രാഫിക് വിഭാഗത്തിനു കൈമാറണം. അതേസമയം നിയമം ലംഘിക്കുന്നത് വിദേശിയാണെങ്കില്‍ നാടുകടത്തല്‍ നടപടിക്കായി തൊഴില്‍ കാര്യാലയ ഓഫിസുകള്‍ക്കു കൈമാറണമെന്നാണ് മുന്നറിയിപ്പ്.
വിമാനത്താവളങ്ങള്‍ സിവില്‍ ഏവിയേഷന്റെ പരിധിയില്‍പെട്ട സ്ഥലങ്ങളാണ്. ഇവിടെ ടാക്സി സേവനം നടത്തുന്ന കാറുകള്‍ സിവില്‍ ഏവിയേഷന്റെ പ്രത്യേക നിയമം അനുസരിച്ച് കരാറില്‍ ഏര്‍പ്പെട്ടവരാണ്. അത്തരം കാറുകളുടെ പരിധിയില്പെടാത്തതാണ് യൂബര്‍, കരീം തുടങ്ങിയവ എന്നതിനാലാണ് ഈ നടപടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.