Currency

ഉബറിന്റെ ഡ്രൈവറില്ല കാറുകള്‍ പിന്‍വലിച്ചു

സ്വന്തം ലേഖകന്‍Tuesday, March 28, 2017 11:19 am

ഉബറിന്റെ സ്വയം ഡ്രൈവ് ചെയ്യാവുന്ന വോള്‍വോ എസ്.യു.വി കാര്‍ അരിസോണയയില്‍ വെച്ച് വെള്ളിയാഴ്ച മറ്റൊരു കാറില്‍ ചെന്ന് ഇടിച്ച് അപകടമുണ്ടായിരുന്നു. തുടര്‍ന്നാണ് ഉബര്‍ കാറുകള്‍ പിന്‍വലിച്ചത്.

വാഷിങ്ടണ്‍: ഉബര്‍ ഡ്രൈവറില്ല കാറുകള്‍ റോഡുകളില്‍ നിന്ന് പിന്‍വലിച്ചു. ഉബറിന്റെ സ്വയം ഡ്രൈവ് ചെയ്യാവുന്ന വോള്‍വോ എസ്.യു.വി കാര്‍ അരിസോണയയില്‍ വെച്ച് വെള്ളിയാഴ്ച മറ്റൊരു കാറില്‍ ചെന്ന് ഇടിച്ച് അപകടമുണ്ടായിരുന്നു. തുടര്‍ന്നാണ് ഉബര്‍ കാറുകള്‍ പിന്‍വലിച്ചത്. അതേസമയം എതിരെ വന്ന കാര്‍ ഉബര്‍ കാറിന് വഴി നല്‍കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമികാന്വേഷണത്തില്‍ അരിസോണ പൊലീസ് പറഞ്ഞിരുന്നു.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അരിസോണ, പെന്‍സില്‍വാനിയ, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ പരീക്ഷണയോട്ടങ്ങളില്‍ നിന്നാണ് ഉബര്‍ സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകള്‍ പിന്‍വലിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x