
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശികളും വിദേശത്ത് നിന്ന് എത്തിയവരും അടക്കം കാല്‍ ലക്ഷത്തോളം പേര്‍ കൊവിഡ് 19 നിരീക്ഷണത്തില്‍. ആശ്വാസകരമായ വാര്‍ത്തയാണ് കൊവിഡുമായി ബന്ധപ്പെട്ട് ഇന്നലെ സംസ്ഥാനത്ത് പുറത്തുവന്നത്. ഇന്നലെ ആര്‍ക്കും രോഗം സ്ഥിരീകരിച്ചില്ല. സംസ്ഥാനത്തെ സാഹചര്യം കൈവിട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഗുരുതരമായ സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ 25603 നിരീക്ഷണത്തില്‍ ഉണ്ട്. ഇതില്‍ 25363 വീടുകളിലും 237 പേര്‍ ആശുപത്രികളിലും ഉണ്ട്. പുതുതായി ഇന്നലെ 7861 പേരെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 4622 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. പരിശോധനയ്ക്ക് അയച്ചത് 2550 സാമ്പിളുകളാണ്. 2140 ആളുകള്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദേശം ലംഘിച്ച് പൊതു പരിപാടികള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി കളക്ടര്‍ പറഞ്ഞു. ശക്തമായ നടപടിയെടുക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ 409 പേര്‍ നിരീക്ഷണത്തിലാണ്. ആലപ്പുഴ ജില്ലയില്‍ 1922 പേര്‍ നിരീക്ഷണത്തിലാണ്. എറണാകുളം ജില്ലയില്‍ 1068 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. തൃശൂരില്‍ 308 പേരുടെ സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവാണ്. 35 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 3088 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
കോട്ടയത്ത് 16 പേരാണ് ആശുപത്രിയിലുള്ളത്. 8 പേരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. രണ്ട് പേരെ ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ഏഴ് പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1415 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍. ഇടുക്കിയില്‍ 374 പേര്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്ത് 2431 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കായി 1500 ബെഡുകള്‍ ഉള്ള സജ്ജീകരങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.