
മുംബൈ: ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുംബൈ സ്വദേശിയായ 63കാരനാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ച് ആയി. അതേസമയം ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 324 ആയി. ദേശീയ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 41 പേര്‍ വിദേശികളാണ്. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടെ വന്‍ വര്‍ധനയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് എറ്റവും അധികം കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 74 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ 10 കേസുകളാണു പുതിയതായി സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഏഴു വിദേശകള്‍ അടക്കം 52 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഒരു വിദേശി ഉള്‍പ്പെടെ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രേദശിലും ഒരു വിദേശി ഉള്‍പ്പെടെ 25 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇപ്പോഴും സമൂഹ വ്യാപനം ഇന്ത്യയില്‍ നടന്നിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശ്വസിക്കുന്നത്. ഇത് വരെ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേരുടെ ഒഴികെ ബാക്കിയെല്ലാവരുടെ യാത്രാ ചരിത്രം കണ്ടെത്താനായിട്ടുണ്ട്. ഇവരെല്ലാം തന്നെ വിദേശയാത്ര നടത്തിയവരോ വിദേശത്ത് നിന്ന് വന്നവരുമായി സമ്പര്‍ക്കതിലേര്‍പ്പെടുകയോ ചെയ്തവരാണ്. രണ്ട് പേരുടെ കാര്യത്തില്‍ മാത്രമാണ് വ്യക്തത വരാനുള്ളത്.
മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇങ്ങനെ:
തെലങ്കാന 21(11 വിദേശികള്‍)
രാജസ്ഥാന്‍ 24( 2 വിദേശികള്‍)
കര്‍ണാടക 20
പഞ്ചാബ്13
ലഡാക്ക് 13
ഗുജറാത്ത് 14
തമിഴ്‌നാട് 6 (2 വിദേശികള്‍)
മധ്യപ്രദേശ് 4
ജമ്മു കശ്മീര്‍ 4
ബംഗാള്‍ 4
ആന്ധ്രാ പ്രദേശ് 3
ഉത്തരാഖണ്ഡ് 3
ഒഡീഷ 2
ഹിമാചല്‍ പ്രദേശ് 2
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.