Currency

കേരള ഹൈക്കോടതി അടച്ചു; സുപ്രിംകോടതിയില്‍ കടുത്ത നിയന്ത്രണങ്ങള്‍; ബാറുകള്‍ അടച്ചിടും

സ്വന്തം ലേഖകന്‍Monday, March 23, 2020 1:44 pm
court-closed
Nominations-2020

കൊച്ചി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള ഹൈക്കോടതി അടച്ചു. ഏപ്രില്‍ എട്ട് വരെയാണ് ഹൈക്കോടതി അടച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രം പരിഗണിക്കാന്‍ ആഴ്ചയില്‍ രണ്ട് ദിവസം സിറ്റിംഗ് ഉണ്ടാകും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കുക. വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലുള്ള കേസുകള്‍, ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍, ജാമ്യ അപേക്ഷകള്‍ എന്നിവ മാത്രമാകും ഇനിയുള്ള ദിവസങ്ങളില്‍ കോടതി പരിഗണിക്കുക.

കൊവിഡ് 19, സുപ്രിംകോടതിയില്‍ കടുത്ത നിയന്ത്രണങ്ങള്‍:

നാളെ മുതല്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന മാത്രമായിരിക്കും സുപ്രിം കോടതി നടപടികള്‍. അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രം പരിഗണിക്കും. അഭിഭാഷകരുടെ പ്രവേശന പാസുകള്‍ സസ്‌പെന്റ് ചെയ്തു. കൂട്ടം കൂടി നില്‍ക്കുന്നത് നിരോധിച്ചു. നാളെ വൈകിട്ട് അഞ്ച് മണിക്ക് സുപ്രിം കോടതി വളപ്പിലെ അഭിഭാഷക ചേംബറുകള്‍ പൂട്ടുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ വ്യക്തമാക്കി.

സംസ്ഥാനത്തെ മുഴുവന്‍ ബാറുകള്‍ അടച്ചിടും:

സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ബിവറേജസ് ഔട്ട്ലെറ്റുകള്‍ കര്‍ശന നിയന്ത്രണത്തോടെ പ്രവര്‍ത്തിക്കും. അതേസമയം സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്നും ഉന്നതതല യോഗത്തില്‍ തീരുമാനമായി. കാസര്‍ഗോഡ് ജില്ലയില്‍ ബിവറേജ് ഔട്ട്ലെറ്റുകള്‍ അടഞ്ഞുകിടക്കും. സംസ്ഥാനത്തെ മുഴുവന്‍ ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിട്ടാല്‍ വ്യാജമദ്യം സംസ്ഥാനത്തേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ടെന്നും യോഗം നിരീക്ഷിച്ചു.

എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മറ്റ് ജില്ലകളില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഉന്നതതല യോഗത്തില്‍ തീരുമാനമായി. ജില്ലകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കും. സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x