രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ചേര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ചേര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. കേന്ദ്രസര്‍ക്കാരും ബിജെപിയും സഹകരണ മേഖലയെ തകര്‍ക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു. സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള അഖില നിവേദക സംഘം പ്രധാനമന്ത്രിയോട് സമയം ചോദിച്ചെങ്കിലും അത് അനുവദിച്ചിരുന്നില്ല. പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്ക്ക്‌സമയം അനുവദിക്കാനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിക്കുകയായിരുന്നു. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി വിഷയം ചര്‍ച്ച ചെയ്യാമെന്നും ഓഫീസ് വ്യക്തമാക്കിയിരുന്നു.
നേരത്തെ നോട്ടു പ്രതിസന്ധിയേത്തുടര്‍ന്ന് രാജ്യവ്യാപകമായി തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നോട്ടു പ്രതിസന്ധി നിമിത്തം സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിയുെട പശ്ചാത്തലത്തില്‍ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.