oil iran
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ഏറ്റവുമധികം എണ്ണ (ക്രൂഡ് ഓയില്‍) കയറ്റി അയയ്ക്കുന്ന രാജ്യം ഇനി മുതല്‍ ഇറാന്‍. നേരത്തെ ഒന്നാം സ്ഥാനം സൗദി അറേബ്യക്കായിരുന്നു. കഴിഞ്ഞ മാസം പ്രതിദിനം 7,59,700 ബാരല്‍ എണ്ണ ഇന്ത്യയിലേക്കയച്ച ഇറാനാണ് ഒന്നാം സ്ഥാനം. സൗദി 7,17,000 ബാരലാണു പ്രതിദിനം അയയ്ച്ചത്. പ്രതിദിനം 4,88,000 ബാരലുമായി ഇറാഖ് മൂന്നാമതെത്തി.
പശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെത്തുടര്‍ന്ന് എണ്ണയിറക്കുമതി തടസ്സപ്പെട്ടതു കാരണം 2013-15 കാലഘട്ടത്തില്‍ ഇന്ത്യയിലേക്കുള്ള കയറ്റുമതിക്കാര്യത്തില്‍ ഇറാന്‍ ഏഴാം സ്ഥാനത്തായിരുന്നു. ഇക്കൊല്ലം ഉപരോധം നീക്കിയതോടെ ഇന്ത്യ കൂടുതലായി എണ്ണ വാങ്ങാന്‍ തുടങ്ങി.
എസ്സാര്‍ ഓയിലാണ് ഇറാനില്‍നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്നത്. മംഗളൂരു റിഫൈനറി, ഇന്ത്യന്‍ ഓയില്‍ എന്നിവ അടുത്ത സ്ഥാനങ്ങളില്‍.ജനുവരി- ഒക്ടോബര്‍ കാലയളവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി മുന്‍കൊല്ലം ഇതേ കാലയളവിലെക്കാള്‍ 57% ഉയര്‍ന്നു. രാജ്യം മൂന്നില്‍ രണ്ടു ഭാഗം എണ്ണയും ഇറക്കുമതി ചെയ്യുന്നത് അവിടെ നിന്നാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.