Currency

കോട്ടയത്ത് നാളെ ഹര്‍ത്താല്‍

സ്വന്തം ലേഖകന്‍Monday, January 16, 2017 3:47 pm

ജില്ലയില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും. ദലിത് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് സി.എസ്.ഡി.എസ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

കോട്ടയം: ജില്ലയില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും. ദലിത് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് സി.എസ്.ഡി.എസ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ്, ജനറല്‍ സെക്രട്ടറി എം.എസ് സജന്‍ എന്നിവര്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x