പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും കെ.വൈ.സി നിര്‍ബന്ധമാക്കും ഇടപാടുകാരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ ബാങ്കിനെ അറിയിക്കുന്നതാണ് കെ.വൈ.സി.
സഹകരണ ബാങ്ക് ഇടപാടുകാര്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണമേഖലയില്‍ കെ.വൈ.സി (Know your costumer) നിര്‍ബന്ധമാക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും കെ.വൈ.സി നിര്‍ബന്ധമാക്കും ഇടപാടുകാരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ ബാങ്കിനെ അറിയിക്കുന്നതാണ് കെ.വൈ.സി.
ബാങ്കുകളില്‍ 1624 കോടിയുടെ പഴയ പണം ഉണ്ടെന്നും ഈ കറന്‍സികള്‍ ഏറ്റെടുക്കാന്‍ ആര്‍ബിഐയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു. സഹകരണമേഖലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.