Currency

ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് വഴി ഇന്ധനം നിറയ്ക്കുന്നതിന് സര്‍വ്വീസ് ചാര്‍ജ്ജില്ല

സ്വന്തം ലേഖകന്‍Saturday, January 14, 2017 11:42 am

ന്യൂഡല്‍ഹി: ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഇന്ധനം നിറയ്ക്കുന്നതിനുള്ള സര്‍വ്വീസ് ചാര്‍ജ്ജ് എണ്ണകമ്പിനികള്‍ വഹിക്കും. പമ്പുടമകളോ ഉപഭോക്താക്കളോ വഹിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരെ പമ്പുടമകള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇളവ് നല്‍കിയിരുന്നു. ഈ ഇളവ് നീട്ടാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x