Currency

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കേണ്ട സമയപരിധി നീട്ടി

സ്വന്തം ലേഖകന്‍Thursday, October 26, 2017 3:34 pm

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കേണ്ട സമയപരിധി നീട്ടി. വിവിധ പദ്ധതികള്‍ക്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി 2018 മാര്‍ച്ച് 31വരെയാണ് കേന്ദ്ര സര്‍ക്കാര്‍ നീട്ടിയത്. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇതുവരെ ആധാറില്ലാത്തവര്‍ക്ക് വേണ്ടിയാണ് സമയം നീട്ടി നല്‍കിയതെന്നും അല്ലാത്തവര്‍ ഡിസംബര്‍ 31നുള്ളില്‍ തന്നെ ആധാറുമായി ബന്ധിപ്പിക്കണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്. ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്കെതിരെ ഇപ്പോള്‍ നടപടിയില്ലെന്നും കേന്ദ്രം അറിയിച്ചു.

വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരായ എല്ലാ ഹര്‍ജികളും ഒക്ടോബര്‍ 30 ന് കോടതി പരിഗണിക്കും. വ്യക്തികളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചുവെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് നീട്ടണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ അധ്യക്ഷനായ കമ്മിറ്റിയാണ് ഇക്കാര്യം പരിശോധിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x