Currency

സംസ്ഥാനത്ത് പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നു

സ്വന്തം ലേഖകന്‍Tuesday, February 14, 2017 12:37 pm

ഗര്‍ഭഛിദ്രവും ലിംഗനിര്‍ണയവും വര്‍ധിക്കുന്നതാണ് പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമെന്ന് സന്നദ്ധസംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും നടത്തിയ പഠനങ്ങളില്‍ വ്യക്തമാകുന്നു. ആറുവര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ആണ്‍പെണ്‍ ലിംഗാനുപാതത്തിലെ കുറവ് വ്യക്തമാകും.

തിരുവനന്തപുരം: സംസ്ഥാനത്ത് പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍. ഗര്‍ഭഛിദ്രവും ലിംഗനിര്‍ണയവും വര്‍ധിക്കുന്നതാണ് പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമെന്ന് സന്നദ്ധസംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും നടത്തിയ പഠനങ്ങളില്‍ വ്യക്തമാകുന്നു. ആറുവര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ആണ്‍പെണ്‍ ലിംഗാനുപാതത്തിലെ കുറവ് വ്യക്തമാകും.

ആണ്‍പെണ്‍ അനുപാതം ഔദ്യോഗികമായി കണക്കാക്കുന്നത് വാര്‍ഷിക സര്‍വേകളിലൂടെ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. തൃശൂരിലാണ് പെണ്‍കുട്ടികളുടെ അനുപാതത്തില്‍ സാരമായ കുറവുള്ളത്. 2001ലെ കാനേഷുമാരി കണക്ക് പ്രകാരം ആയിരം ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളുടെ അനുപാതം 958 ആയിരുന്നു. 2011ല്‍ ഇത് 950 ഉം ഇപ്പോള്‍ അതിലും കുറവുമാണെന്നാണ് അനൗദ്യോഗിക കണക്ക്.

കനേഷുമാരിയും ഐ.സി.ഡി.എസ് വാര്‍ഷിക സര്‍വേയും താരതമ്യം ചെയ്താല്‍ പെണ്‍കുട്ടികളുടെ കുറവ് വ്യക്തമാകും. കനേഷുമാരി കണക്ക് പ്രകാരം സംസ്ഥാനത്തെ ലിംഗാനുപാതം 964 ആയിരുന്നെങ്കില്‍ ഐ.സി.ഡി.എസ് സര്‍വേയില്‍ 961 ആണ്. സര്‍വേ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്‌കാനിങ് സെന്ററുകള്‍, വന്ധ്യതാചികിത്സാ കേന്ദ്രങ്ങള്‍ എന്നിവയെ നിയന്ത്രിക്കാന്‍ നടപടി എടുക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x