
കണ്ണൂര്‍: ട്രെയിന്‍ നിയന്ത്രണം മേയ് വരെ നീളും. ഡിസംബര്‍ 31വരെ നിയന്ത്രണമുണ്ടാവുമെന്നാണ് റെയില്‍വേ അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നത്. ഇതാണ് മേയ് വരെ നീട്ടിയത്. കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം.
കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരു സെന്‍ട്രല്‍ വരെയുള്ള (56323), ബംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള (56324) ട്രെയിനുകള്‍ ഭാഗികമായി മാത്രമാണ് സര്‍വിസ് നടത്തുന്നത്. ജനുവരി അവസാനം വരെ ഇതേ രീതിയില്‍ തുടരും. കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് (16306) കണ്ണൂരില്‍നിന്ന് 35 മിനിറ്റും ബംഗളൂരു സെന്‍ട്രല്‍ കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22609) ബംഗളൂരുവില്‍നിന്ന് 75 മിനിറ്റും വൈകി മാത്രമാണ് പുറപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.