Currency

എയര്‍ ഇന്ത്യയില്‍ യാത്ര വൈകിപ്പിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ

സ്വന്തം ലേഖകന്‍Monday, April 17, 2017 9:43 pm

യാത്രക്കാരുടെ അനാവശ്യ ഇടപെടല്‍ മൂലം ഒരു മണിക്കൂര്‍ വരെ വിമാനം വൈകിയാല്‍ അഞ്ച് ലക്ഷം പിഴയൊടുക്കേണ്ടി വരും. ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണെങ്കില്‍ പത്ത് ലക്ഷവും രണ്ട് മണിക്കൂറില്‍ അധികം വൈകുകയാണെങ്കില്‍ പതിനഞ്ച് ലക്ഷം രൂപയും പിഴ നല്‍കേണ്ടിവരും.

ന്യൂഡല്‍ഹി: വിമാനയാത്ര വൈകിപ്പിക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കാന്‍ നടപടിയുമായി എയര്‍ ഇന്ത്യ. വിമാനയാത്ര തടസപ്പെടുത്തുന്ന യാത്രക്കാരില്‍ നിന്ന് അഞ്ച് ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെ പിഴ ഈടാക്കാനാണ് പുതിയ തീരുമാനം. കഴിഞ്ഞ കുറച്ച് നാളായി ഇത്തരത്തില്‍ നടന്ന ചില സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ജീവനക്കാര്‍ക്കെതിരെയും മറ്റുമുള്ള യാത്രക്കാരുടെ അനിയന്ത്രിത പ്രതിഷേധം ജീവനക്കാര്‍ക്കും കമ്പനിക്കും ദുഷ്‌പേരുണ്ടാക്കിയ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ കടുത്ത നടപടി. യാത്രക്കാരുടെ അനാവശ്യ ഇടപെടല്‍ മൂലം ഒരു മണിക്കൂര്‍ വരെ വിമാനം വൈകിയാല്‍ അഞ്ച് ലക്ഷം പിഴയൊടുക്കേണ്ടി വരും. ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണെങ്കില്‍ പത്ത് ലക്ഷവും രണ്ട് മണിക്കൂറില്‍ അധികം വൈകുകയാണെങ്കില്‍ പതിനഞ്ച് ലക്ഷം രൂപയും പിഴ നല്‍കേണ്ടിവരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x