Currency

ഡൽഹി വിമാനത്താവളത്തിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻFriday, October 7, 2016 11:58 am

ഡൽഹിയ്ക്ക് പുറമെ അതിർത്തി സംസ്ഥാനങ്ങളായ ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേ തുടർന്ന് ഇവിടങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ഭീകരർ ആക്രമണം നടത്താൻ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഡൽഹിയ്ക്ക് പുറമെ അതിർത്തി സംസ്ഥാനങ്ങളായ ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേ തുടർന്ന് ഇവിടങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

വിമാന കമ്പനികൾക്കും ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. വിമാനയാത്രികരുടെ ബാഗുകളും മറ്റ് ലഗ്ഗേജുകളും വിശദ പരിശോധനയ്ക്ക് വിധേയമാക്കും. വിമാനത്താവളങ്ങളിലെത്തുന്ന വാഹനങ്ങളും മറ്റും സൂക്ഷ്മമായി നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. മുന്നറിയിപ്പ് ലഭിച്ച 22 വിമാനത്താവളങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

രാജ്യം നവരാത്രി ആഘോഷിക്കുന്നതിന്റെയും പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലുമാണു കനത്ത സുരക്ഷ ഒരുക്കുന്നത്. അതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x