Currency

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍Monday, November 13, 2017 12:52 pm

ദൂരക്കാഴ്ച പരിധി കുറഞ്ഞതിനെത്തുടര്‍ന്ന് നിസാമുദ്ദീന്‍- കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് അടക്കം പത്തോളം ട്രെയിന്‍ സര്‍വിസ് റദ്ദാക്കി. നൂറോളം ട്രെയിനുകള്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട നിരവധി വിമാന സര്‍വിസുകളും റദ്ദാക്കിയിട്ടുണ്ട്.

നൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകടകരമായ തോതില്‍ തുടരുന്നു. ഞായറാഴ്ചയും കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടു. ദൂരക്കാഴ്ച പരിധി കുറഞ്ഞതിനെത്തുടര്‍ന്ന് നിസാമുദ്ദീന്‍- കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് അടക്കം പത്തോളം ട്രെയിന്‍ സര്‍വിസ് റദ്ദാക്കി. നൂറോളം ട്രെയിനുകള്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.

ഡല്‍ഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട നിരവധി വിമാന സര്‍വിസുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം മഴ പെയ്തില്ലെങ്കില്‍ വരും ദിവസങ്ങളില്‍ അന്തരീക്ഷ വായുമലിനീകരണ തോത് കുത്തനെ ഉയരുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കി. ഞായറാഴ്ച ഡല്‍ഹി ആര്‍.കെ. പുരത്ത് വായു നിലവാര സൂചിക 999 ആണ് രേഖപ്പെടുത്തിയത്. ശ്വാസകോശത്തെ ബാധിക്കുന്ന പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (പി.എം) 2.5ന്റെ നില 522 കടന്നു.

അതേസമയം ഇരു ചക്രവാഹനങ്ങള്‍ക്കും സ്ത്രീകളോടിക്കുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കിയതോടെ ഒറ്റ, ഇരട്ടയക്ക വാഹന നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ ഇന്ന് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കും. എന്നാല്‍ നഗരത്തല്‍ ട്രക്കുകള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം വരും ദിവസങ്ങളിലും തുടരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x