Currency

ബിഎസ് III ടൂവിലര്‍: രജിസ്ട്രേഷന് ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി

സ്വന്തം ലേഖകന്‍Monday, May 15, 2017 2:53 pm

സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അതത് മോഡലുകള്‍ മാര്‍ച്ച് 31 നും, അതിനും മുമ്പും മാത്രം വില്‍പന നടന്നതാണെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും. ഏകദേശം 1000 ബിഎസ് III ടൂവീലറുകളാണ് ഇത്തരത്തില്‍ രജിസ്ട്രേഷന് വേണ്ടി ഡല്‍ഹിയില്‍ കാത്തിരിക്കുന്നത്.

ന്യൂഡല്‍ഹി: മാര്‍ച്ച് 31 നും, അതിന് മുമ്പുള്ള ദിവസങ്ങളിലും വില്‍പന നടന്ന ബിഎസ് III ടൂവീലറുകളുടെ രജിസ്ട്രേഷന് ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി. മാര്‍ച്ച് 31 വരെ വില്‍പന നടന്നിട്ടുള്ള ബിഎസ് III വാഹനങ്ങളുടെ രജിസ്ട്രേഷന്‍ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹി സര്‍ക്കാരിന്റെ നടപടി.

നേരത്തെ ബിഎസ് III വാഹനങ്ങളുടെ വില്‍പനയും രജിസ്ട്രേഷനും മാര്‍ച്ച് 31 വരെ മാത്രം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മിക്ക ഡീലര്‍മാര്‍ക്കും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ നിന്നും രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അതത് മോഡലുകള്‍ മാര്‍ച്ച് 31 നും, അതിനും മുമ്പും മാത്രം വില്‍പന നടന്നതാണെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും. ഏകദേശം 1000 ബിഎസ് III ടൂവീലറുകളാണ് ഇത്തരത്തില്‍ രജിസ്ട്രേഷന് വേണ്ടി ഡല്‍ഹിയില്‍ കാത്തിരിക്കുന്നത്.

മെയ് 15 വരെയാണ് മോട്ടോര്‍ ലൈസന്‍സിംഗ് ഓഫീസര്‍മാര്‍ക്ക് മുമ്പില്‍ ബിഎസ് III വാഹനങ്ങള്‍ ഹാജരാക്കാനുള്ള സമയ പരിതി. ഏപ്രില്‍ ഒന്ന് മുതല്‍ മലിനീകരണ മാനദണ്ഡമായ ബിഎസ് III വാഹനങ്ങളെ നിരോധിച്ചുള്ള ഉത്തരവ്, മാര്‍ച്ച് 29 നാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x