40 സേവനങ്ങള്‍ ചെറിയ ഫീസ് വാങ്ങി വീട്ടില്‍ ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. നാലു മാസത്തിനുള്ളില്‍ പദ്ധതി ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സ്വകാര്യ ഏജന്‍സി വഴി 'മൊബൈല്‍ സേവകുകളെ' നിയോഗിക്കും.
ന്യൂഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്ക് ഇനി സേവനങ്ങള്‍ വീട്ടില്‍ കിട്ടും. 40 സേവനങ്ങള്‍ ചെറിയ ഫീസ് വാങ്ങി വീട്ടില്‍ ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. നാലു മാസത്തിനുള്ളില്‍ പദ്ധതി ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സ്വകാര്യ ഏജന്‍സി വഴി ‘മൊബൈല്‍ സേവകുകളെ’ നിയോഗിക്കും.
ഇതുവഴി വരുമാന സര്‍ട്ടിഫിക്കറ്റും വിവാഹ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ 40 സേവനങ്ങള്‍ ലഭ്യമാകും. ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, വാഹന രേഖകളുടെ പകര്‍പ്പ് തുടങ്ങിയ സേവനങ്ങളും പട്ടികയിലുണ്ട്. പുതിയ വാട്ടര്‍ കണക്ഷന്‍ കിട്ടാനും സര്‍ക്കാര്‍ ഓഫിസില്‍ പോകേണ്ട. മൊബൈല്‍ സേവക് വീട്ടിലെത്തി ആവശ്യമായ രേഖകള്‍ വാങ്ങും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.