പകര്‍പ്പവകാശം ലംഘിച്ചുവെന്നു കാണിച്ച് ഐടിസി ലിമിറ്റഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാലാഴ്ചയ്ക്കുള്ളിൽ ന്യൂട്രിചോയ്സ് ബിസ്കറ്റ് വിപണിയില്‍ നിന്ന് പിന്‍വലിക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.
ന്യൂഡൽഹി: ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ന്യൂട്രിചോയ്സ് ബിസ്കറ്റ് വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. പകര്‍പ്പവകാശം ലംഘിച്ചുവെന്നു കാണിച്ച് ഐടിസി ലിമിറ്റഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാലാഴ്ചയ്ക്കുള്ളിൽ ന്യൂട്രിചോയ്സ് ബിസ്കറ്റ് വിപണിയില്‍ നിന്ന് പിന്‍വലിക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.
സണ്‍ഫീസ്റ്റ് ഫാംലൈറ്റ് ഡൈജെസ്റ്റീവ് ഓള്‍ ഗുഡ് ബിസ്കറ്റിന്റെ നിര്‍മാണച്ചേരുവ തന്നെ ഉപയോഗിച്ചാണു ന്യൂട്രിചോയ്സ് നിര്‍മിച്ചതെന്നാണ് ഐടിസിയുടെ പരാതി. ഐടിസി പുതിയ ബിസ്കറ്റ് വിപണിയിലിറക്കിയതിന്റെ അടുത്ത മാസമാണ് ബ്രിട്ടാനിയ ന്യൂട്രിചോയ്സ് സീറോ ബിസ്കറ്റ് വിപണിയിലിറക്കിയത്.
തുടർന്ന് ഉല്‍പ്പന്നം വിപണിയില്‍നിന്നു പിന്‍വലിക്കണമെന്നും തങ്ങള്‍ക്കുണ്ടായ വിപണിയിടിവിനു നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഐടിസി കോടതിയെ സമീപിച്ചത്. അതേസമയം കോടതി വിധിക്കെതിരേ മേല്‍ കോടതിയെ സമീപിക്കുമെന്നും ബ്രിട്ടാനിയ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.