രാജ്യത്തെ 42 പ്രധാന നഗരങ്ങളിൽ കെട്ടിട വിലയിൽ മുപ്പത് ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് റിപ്പോർട്ട്. മൂല്യമേറിയ കറൻസികൾ അസാധുവാക്കിയതിന്റെ പ്രതിഫലമെന്നോളം എട്ടു ലക്ഷം കോടി രൂപയുടെ ഇടിവാണ് കെട്ടിടവിപണിയിൽ ഉണ്ടാകുക.
ന്യൂഡൽഹി: രാജ്യത്തെ 42 പ്രധാന നഗരങ്ങളിൽ കെട്ടിട വിലയിൽ മുപ്പത് ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് റിപ്പോർട്ട്. മൂല്യമേറിയ കറൻസികൾ അസാധുവാക്കിയതിന്റെ പ്രതിഫലമെന്നോളം എട്ടു ലക്ഷം കോടി രൂപയുടെ ഇടിവാണ് കെട്ടിടവിപണിയിൽ ഉണ്ടാകുക. പ്രോപ് ഇക്വിറ്റി എന്ന റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.
മുംബൈയില്‍ രണ്ടു ലക്ഷം കോടി രൂപയുടെ വിലയിടിവ് ഉണ്ടാകും. ബംഗളൂരുവില്‍ ഒരു ലക്ഷം കോടിരൂപയും ഗുഡ്ഗാവില്‍ 80,000 കോടിയും ഇടിയും. കറന്‍സി പിന്‍വലിക്കല്‍ സമ്പദ്ഘടനയ്ക്ക് 1.28 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തുമെന്ന് സാമ്പത്തിക ഗവേഷണ സ്ഥാപനമായ സിഎംഐഇയും ചൂണ്ടിക്കാണിക്കുന്നു.
പുതിയ നോട്ട് അടിച്ചു വിതരണം ചെയ്യുന്നതിന്റെ ഭാഗമായി 16,800 കോടി രൂപയാണ് നഷ്ടമൂണ്ടാകുക. 35,100 കോടി രൂപ ഈ പ്രവര്‍ത്തനം മൂലം ബാങ്കുകള്‍ക്ക് വരുന്ന അധികച്ചെലവും പ്രവര്‍ത്തന നഷ്ടവും. 61,500 കോടിരൂപ പണമില്ലാത്തതുമൂലം വരുന്ന ബിസിനസ് നഷ്ടം. 15,000 കോടി രൂപ ക്യൂവില്‍ നില്‍ക്കുന്നതു മൂലം തൊഴിലാളികൾക്ക് ഉണ്ടാകുന്ന കൂലിനഷ്ട ഇനത്തിലുമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.