Currency

അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി വീണ്ടും കുറച്ചു

സ്വന്തം ലേഖകന്‍Thursday, December 8, 2016 5:35 pm

റെയില്‍വേ, ബസ്, മെട്രോ ഇവിടങ്ങളില്‍ പഴയ 500 രൂപയുടെ നോട്ട് ഡിസംബര്‍ 10 വരെ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ.

ന്യൂഡല്‍ഹി: അവശ്യ സര്‍വീസിന് അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി വീണ്ടും കുറച്ചു. റെയില്‍വേ, ബസ്, മെട്രോ ഇവിടങ്ങളില്‍ പഴയ 500 രൂപയുടെ നോട്ട് ഡിസംബര്‍ 10 വരെ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ.

ഡിസംബര്‍ 15 വരെ ഉണ്ടായിരുന്ന കാലാവധിയാണ് ഡിസംബര്‍ 10 വരെ ആക്കി കുറച്ചത്. പെട്രോള്‍ പമ്പുകളിലടക്കം അസാധുവാക്കിയ നോട്ട് ഇപ്പോള്‍ സ്വീകരിക്കുന്നില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x