സർക്കാറിന്റെ കുടുംബാസൂത്രണ പ്രചാരണ പരിപാടികളുടെ ഭാഗമായി വന്ധ്യംകരണത്തിന് വിധേയമാകുന്നവര്‍ക്ക് ധനസഹായം ലഭിക്കുന്നുണ്ട്. ഈ പണത്തിനു വേണ്ടിയാണു പലരും വന്ധ്യംകരണത്തിനു തയ്യാറാകുന്നത്.
ആഗ്ര: ഉത്തര്‍പ്രദേശില്‍ വന്ധ്യംകരണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. നോട്ട് പിന്‍വലിക്കല്‍ ഗ്രാമീണ ജീവിതത്തെ കാര്യമായി ബാധിച്ചുവെന്നും ഇതേ തുടർന്നുള്ള ദാരിദ്ര്യം മറികടക്കാൻ ആളുകള്‍ കൂട്ടത്തോടെ ഈ ശസ്ത്രക്രിയക്ക് വിധേയരാകുന്നതായി റിപ്പോർട്ട്. സർക്കാറിന്റെ കുടുംബാസൂത്രണ പ്രചാരണ പരിപാടികളുടെ ഭാഗമായി വന്ധ്യംകരണത്തിന് വിധേയമാകുന്നവര്‍ക്ക് ധനസഹായം ലഭിക്കുന്നുണ്ട്. ഈ പണത്തിനു വേണ്ടിയാണു പലരും വന്ധ്യംകരണത്തിനു തയ്യാറാകുന്നത്.
ദേശീയ മാധ്യമങ്ങളാണു ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വന്ധ്യംകരണത്തിന് വിധേയമാകുന്ന പുരുഷന് 2,000 രൂപയും സ്ത്രീക്ക് 1400 രൂപയുമാണ് സര്‍ക്കാര്‍ നല്‍കുക. അലിഗഡ് ജില്ലയിലും ആഗ്രയിലും വന്ധ്യംകരണം ചെയ്തവരുടെ എണ്ണം കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഇരട്ടിയായി. ആലിഗഡിൽ കഴിഞ്ഞമാസം ഇത് 92 ആയിരുന്നെങ്കില്‍ ഈ മാസം അത് 176 ല്‍ എത്തിനില്‍ക്കുന്നു. ആഗ്രയിലും ഇരട്ടി വര്‍ധനയുണ്ടായി. കഴിഞ്ഞമാസം 450 പേരായിരുന്നെങ്കില്‍ ഈ മാസം 904 സ്ത്രീകളും 9 പുരുഷന്മാരും വന്ധ്യംകരണത്തിനു വിധേയരായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.