
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം തിരക്കിട്ടെടുത്തതാണെന്ന് വ്യക്തമാക്കുന്ന റിസര്‍വ് ബാങ്ക് രേഖകള്‍ പുറത്ത്. റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്ര മന്ത്രിസഭ ചേര്‍ന്ന് നോട്ട് അസാധുവാക്കലിന് അനുമതി നല്‍കി. പ്രതിസന്ധികള്‍ മുന്‍കൂട്ടി കാണാതെ തിരക്കിട്ടാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പുറത്തുവന്നത്.
നവംബര്‍ എട്ടിന് ഉച്ചയ്ക്ക് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നു. കേന്ദ്രമന്ത്രിസഭ ചുരുങ്ങിയ സമയം മാത്രം യോഗം ചേര്‍ന്ന് തീരുമാനം അംഗീകരിക്കുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇതെല്ലാം സംഭവിച്ചത്. പ്രധാനമന്ത്രി പ്രഖ്യാപനം നടത്തി കഴിയുന്നത് വരെ മന്ത്രിസഭാംഗങ്ങളെ പുറത്തിറങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ല. നോട്ട് നിരോധനം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മുന്‍കൂട്ടി കണ്ട് ഗൗരവമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന സൂചനയാണ് ഇതെല്ലാം നല്‍കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.