Currency

ഡൽഹിയിൽ ഡെങ്കിപ്പനിയും ചിക്കൻ ഗുനിയയും പടരുന്നത് തുടരുന്നു

സ്വന്തം ലേഖകൻWednesday, October 12, 2016 11:15 am

കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ രണ്ടായിരം കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒക്ടോബർ എട്ട് വരെയുള്ള കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ ഡൽഹിയിൽ 2,711 പേർക്ക് ഡെങ്കിപ്പനിയും 6,712 പേർക്ക് ചിക്കൻ ഗുനിയയും സ്ഥിരീകരിച്ചിട്ടുണ്ട്.

ന്യൂഡൽഹി: തലസ്ഥാനത്ത് ഡെങ്കിപ്പനിയും ചിക്കൻ ഗുനിയയും പടരുന്നത് തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ രണ്ടായിരം കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒക്ടോബർ എട്ട് വരെയുള്ള കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ ഡൽഹിയിൽ 2,711 പേർക്ക് ഡെങ്കിപ്പനിയും 6,712 പേർക്ക് ചിക്കൻ ഗുനിയയും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ഒക്റ്റോബർ ഒന്ന് വരെയുള്ള ആഴ്ചയിൽ 1,598 ചിക്കൻ ഗുനിയ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിൽ അതിനു ശേഷമുള്ള ഒരാഴ്ചയിലത് 1,419 ആയി കുറഞ്ഞിട്ടുണ്ട്. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ നഗരസഭ അധികൃതരും ആരോഗ്യവകുപ്പ് പ്രവർത്തകരും വിവിധ പ്രവർത്തികൾ ഡൽഹിയിൽ നടപ്പിലാക്കുന്നുണ്ട്. എന്നാൽ ഇതൊന്നും കാര്യമായ ഫലം കാണുന്നില്ലെന്നാണ് വ്യക്തമാകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x