പട്ടികയില്‍ ഗുജറാത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് എക്കണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍) ആണ് പട്ടിക പുറത്തുവിട്ടത്. ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെട്ട പട്ടികയാണ് തയാറാക്കിയത്.
ന്യൂഡല്‍ഹി: നിക്ഷേപ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഏഴാം സ്ഥാനത്ത്. പട്ടികയില്‍ ഗുജറാത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് എക്കണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍) ആണ് പട്ടിക പുറത്തുവിട്ടത്. ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെട്ട പട്ടികയാണ് തയാറാക്കിയത്.
ഡല്‍ഹി, ആന്ധ്രപ്രദേശ്, ഹരിയാന, തെലങ്കാന, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്.
തൊഴില്‍ അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക അന്തരീക്ഷം, ഭരണം, രാഷ്ട്രീയ സ്ഥിരത, ഭൂമി എന്നിങ്ങനെ 51 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. വ്യവസായങ്ങളോടുള്ള വ്യക്തമായ മനോഭാവവും സാമ്പത്തിക അന്തരീക്ഷവുമാണ് ഗുജറാത്തിനെ വീണ്ടും ഒന്നാമതെത്തിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.