Currency

നോട്ട് അസാധുവാക്കല്‍; രണ്ടരലക്ഷം വരെയുള്ള നിക്ഷേപങ്ങളുടെ വിവരശേഖരണം നടത്തില്ല

സ്വന്തം ലേഖകന്‍Tuesday, February 7, 2017 12:16 pm

നോട്ട് അസാധുവാക്കലിനുശേഷമുള്ള നിക്ഷേപങ്ങളാണ്‌ വിവര ശേഖരണത്തില്‍ നിന്ന് ഒഴിവാക്കിയത്. നികുതി റിട്ടേണുകളില്‍ വ്യക്തതയില്ലെങ്കില്‍ മാത്രമേ ഇത്തരം നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം നടത്തൂ. കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് അധ്യക്ഷന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂഡല്‍ഹി: രണ്ടരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിവര ശേഖരണം നടത്തില്ലെന്ന് ആദായ നികുതി വകുപ്പ്. നോട്ട് അസാധുവാക്കലിനുശേഷമുള്ള നിക്ഷേപങ്ങളാണ്‌ വിവര ശേഖരണത്തില്‍ നിന്ന് ഒഴിവാക്കിയത്. നികുതി റിട്ടേണുകളില്‍ വ്യക്തതയില്ലെങ്കില്‍ മാത്രമേ ഇത്തരം നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം നടത്തൂ. കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് അധ്യക്ഷന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടര ലക്ഷം മുതല്‍ 80 ലക്ഷം വരെയും അതിന് മുകളിലേക്കും നിക്ഷേപം നടത്തിയവരുടെ വിവരശേഖരണം നടത്തും. എന്നാല്‍ നിക്ഷേപങ്ങള്‍ക്ക് നിയമപ്രകാരമുള്ള നികുതി നല്‍കുന്നവരെ ബുദ്ധിമുട്ടിക്കില്ല.

അതേസമയം, മൂന്നുവര്‍ഷത്തിലധികമായി നികുതി റിട്ടേണുകള്‍ നല്‍കാത്തവരെക്കുറിച്ച് അന്വേഷണം നടത്തും. രണ്ടരലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി റിട്ടേണ്‍ നല്‍കുകയും ഒന്നിലധികം അക്കൗണ്ടുകളില്‍ സമാനമായരീതിയില്‍ നിക്ഷേപം നടത്തുക ചെയ്താലും അന്വേഷണം ഉണ്ടാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x